മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

പുലര്‍ച്ചെ നാലിന് കോഴിക്കോട് നിന്ന് പുറപ്പെട്ട് രാവിലെ 11.35 ന് ബെംഗളൂരുവില്‍ എത്തും

Nava Kerala Bus
രേണുക വേണു| Last Modified ബുധന്‍, 1 മെയ് 2024 (09:14 IST)
Nava Kerala Bus

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന നവകേരള സദസിനായി ഉപയോഗിച്ച ബസ് നിരത്തിലിറങ്ങുന്നു. ബസ് മേയ് അഞ്ചിന് കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ ഓടിത്തുടങ്ങും.

പുലര്‍ച്ചെ നാലിന് കോഴിക്കോട് നിന്ന് പുറപ്പെട്ട് രാവിലെ 11.35 ന് ബെംഗളൂരുവില്‍ എത്തും. ഉച്ചക്ക് 2.30ന് ബെംഗളൂരുവില്‍ നിന്ന് യാത്രതിരിച്ച് രാത്രി 10.05 ന് കോഴിക്കോട് എത്തിച്ചേരും. കല്‍പറ്റ, ബത്തേരി, മൈസൂരു, ബെംഗളൂരുവിലെ സാറ്റ്‌ലെറ്റ്, ശാന്തിനഗര്‍ എന്നിവിടങ്ങളിലാണ് ബസിന് സ്റ്റോപ്പുകള്‍ ഉള്ളത്. 1,171 രൂപയാണ് ടിക്കറ്റ് നിരക്ക്.

നവകേരള സദസിന്റെ ഭാഗമായി 14 ജില്ലകളിലും പര്യടനം നടത്തിയ ബസാണിത്. മുഖ്യമന്ത്രിയും മറ്റ് വകുപ്പ് മന്ത്രിമാരും ഈ ബസിലാണ് സഞ്ചരിച്ചത്. ചരിത്രത്തില്‍ ആദ്യമായി സഞ്ചരിക്കുന്ന മന്ത്രിസഭ എന്ന പ്രത്യേകതയ്ക്ക് കാരണമായ നവകേരള ബസ് വലിയ രീതിയില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :