തല ഊരാന്‍ ശ്രമം; ഗെയിംസ് ഫണ്ട് വകമാറ്റിയത് എല്‍ഡിഎഫ് - തിരുവഞ്ചൂര്‍

 ദേശീയ ഗെയിംസ് , തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , എല്‍ഡിഎഫ്
കൊച്ചി| jibin| Last Modified വ്യാഴം, 5 ഫെബ്രുവരി 2015 (18:18 IST)
ദേശീയ ഗെയിംസ് വിവാദങ്ങള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ സാഹചര്യത്തില്‍ ഗെയിംസ് നടത്തിപ്പിലെ പാകപ്പിഴകള്‍ എല്‍ഡിഎഫ് സര്‍ക്കാരില്‍ കെട്ടിവെക്കാന്‍ കായികമന്ത്രിയുടെ ശ്രമം. ഗെയിംസിനായുള്ള ഫണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ വകമാറ്റി ചെലവാക്കിയെന്നും. ഗെയിംസുമായി ബന്ധമില്ലാത്ത വേദികള്‍ക്കായി കോടികള്‍ മാറ്റിയെന്നുമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കിയത്.

ദേശീയ ഗെയിംസിന്റെ മറവില്‍ മുന്‍മന്ത്രി എം വിജയകുമാറിന്റെ മണ്ഡലത്തിലെ തങ്കമ്മ സ്റ്റേഡിയത്തിനും ഗെയിംസ് ഫണ്ട് ഉപയോഗിച്ചു. ആലപ്പുഴ, ആറ്റിങ്ങള്‍ സ്റ്റേഡിയങ്ങള്‍ക്ക് അഞ്ചു കോടിവരെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തിരുവഞ്ചൂരിന്റെ പ്രസ്താവന ആനക്കാര്യത്തിനിടയിലെ ചേനക്കാര്യമാണെന്ന് എം വിജയകുമാര്‍ പ്രതികരിച്ചു. മനോരമ ന്യൂസിനോടാണ് കായികമന്ത്രി ഈ കാര്യം വ്യക്തമാക്കിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :