എല്ലാം സുതാര്യം: ദേശീയ ഗെയിംസിന് സംസ്ഥാനം തയ്യാര്‍ - തിരുവഞ്ചൂര്‍

 ദേശീയ ഗെയിംസ് , തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , കേരളം
തിരുവനന്തപുരം| jibin| Last Updated: ബുധന്‍, 7 ജനുവരി 2015 (15:52 IST)
ദേശീയ ഗെയിംസിനുള്ള വേദികളും നിര്‍മാണ പ്രവര്‍ത്തനങ്ങളും നിശ്ചയിച്ച സമയത്ത് തന്നെ പൂര്‍ത്തിയാകുമെന്നും. ഗെയിംസിന് സംസ്ഥാനം എല്ലാവിധത്തിലും ഒരുങ്ങിയെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

ദേശീയ ഗെയിംസിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കും. ഈ മാസം പതിനഞ്ചിനും പതിനാറിനും ഗെയിംസ് നടത്തിപ്പ് സമിതി അംഗങ്ങള്‍ വേദികള്‍ പരിശോധിക്കാനെത്തും. അപ്പോള്‍ എല്ലാം പൂര്‍ത്തിയായിട്ടുണ്ടാവുമെന്നും. അതിന് ശേഷം ആര്‍ക്കുവേണമെങ്കിലും വേദികള്‍ നേരിട്ട് പരിശേധിക്കാമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ദേശീയ ഗെയിംസുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളും സുതാര്യമായാണ് നടക്കുന്നത്. ടെന്‍ഡറുകള്‍ അടക്കമുള്ള എല്ലാ വിവരങ്ങളും വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇതിലും മികച്ച രീതിയില്‍ കാര്യങ്ങള്‍ നിര്‍വഹിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം ദേശീയ ഗെയിംസ് അഭിമാനകരമായ രീതിയില്‍ നടത്താന്‍ കെപിസിസിയുടെ പിന്തുണയുണ്ടാകുമെന്നും. വിഷയത്തില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കിയെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :