ദേശീയ പതാക ജനല്‍ കര്‍ട്ടനാക്കി; കണ്ണൂരിലെ മുസ്ലിംലീഗ് ഓഫീസിനെതിരെ കേസ്

കണ്ണൂര്‍| VISHNU N L| Last Modified ഞായര്‍, 20 സെപ്‌റ്റംബര്‍ 2015 (16:40 IST)
ജനല്‍ കര്‍ട്ടനായി ഉപയോഗിച്ച മുസ്ലിംലീഗ് ഓഫീസിനെതിരെ കേസെടുത്തു. കണ്ണൂര്‍ പാനൂരിലെ ചെറുപറമ്പിലുള്ള മുസ്ലീം ലീഗ് ശാഖയുടെ ഓഫീസിലാണ് സംഭവം. ദേശീയപതാക ദുരുപയോഗം ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്.

ഓഫീസിനെതിരെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കൊളവല്ലൂര്‍ പൊലീസാണ് കേസെടുത്തത്. അതേസമയം, ഇക്കാര്യം അബദ്ധത്തില്‍ സംഭവിച്ചു പോയതാണെന്നാണ് ഓഫീസ് അധികൃതര്‍ നല്‍കിയ വിശദീകരണം. കൊളവല്ലൂര്‍ എസ്.ഐ ഷിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി പതാക അഴിച്ചു മാറ്റി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :