ദേശീയ ചലച്ചിത്ര പുരസ്കാരവേദിയില്‍ മലയാളത്തിന് ‘പത്ത’രമാറ്റ് തിളക്കം; നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ‘കാമുകി’യും ‘അമ്മ’യും പുരസ്കാരം നേടി

ദേശീയ ചലച്ചിത്ര പുരസ്കാരവേദിയില്‍ മലയാളത്തിന് ‘പത്ത’രമാറ്റ് തിളക്കം; നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ‘കാമുകി’യും ‘അമ്മ’യും പുരസ്കാരം നേടി

ന്യൂഡല്‍ഹി| JOYS JOY| Last Modified തിങ്കള്‍, 28 മാര്‍ച്ച് 2016 (14:43 IST)
ദേശീയ ചലച്ചിത്ര പുരസ്കാരവേദിയില്‍ മലയാളത്തിന് പത്തരമാറ്റ് തിളക്കം. മികച്ച നടനുള്ള പ്രത്യേകപരാമര്‍ശം ‘സു സു സുധീ വാത്‌മീകം’ , ‘ലുക്കാച്ചുപ്പി’ എന്നീ സിനിമകളിലെ അഭിനയത്തിലൂടെ സ്വന്തമാക്കി. ‘എന്നു നിന്റെ മൊയ്തീന്‍’ എന്ന ചിത്രത്തിലെ ‘കാത്തിരുന്ന് കാത്തിരുന്ന്’ എന്ന ഗാനത്തിന് എം ജയചന്ദ്രന്‍ മികച്ച സംഗീതസംവിധായകനായുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച മലയാളച്ചിത്രമായി സലിം അഹമ്മദ് ഒരുക്കിയ ‘പത്തേമാരി’ തെരഞ്ഞെടുക്കപ്പെട്ടു.

‘ബെന്‍’ ലെ അഭിനയത്തിന് മാസ്റ്റര്‍ ഗൌരവ് മേനോന്‍ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. കൂടാതെ, മികച്ച സിനിമസൌഹൃദ സംസ്ഥാന പുരസ്കാരത്തിലും കേരളത്തിന് നേട്ടമുണ്ടായി. ഗുജാറാത്തിനെ മികച്ച സിനിമസൌഹൃദ സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഉത്തര്‍പ്രദേശിനൊപ്പം കേരളത്തിനും പ്രത്യേക പരാമര്‍ശം പങ്കിട്ടു.

മലയാളിയായ വിനോദ് മങ്കര സംവിധാനം ചെയ്ത ‘പ്രിയമാനസം’ എന്ന ചിത്രം മികച്ച സംസ്‌കൃതചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. വി കെ പ്രകാശ് സംവിധാനം ചെയ്ത ‘നിര്‍ണായകം’ എന്ന ചിത്രം മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമായും ഡോ ബിജു സംവിധാനം ചെയ്ത ‘വലിയ ചിറകുള്ള പക്ഷികള്‍’ എന്ന മികച്ച പരിസ്ഥിതി ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു.

ക്രിസ്റ്റോ ടോമി ഒരുക്കിയ ‘കാമുകി’ എന്ന ചിത്രം മികച്ച ഹ്രസ്വചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. മാധ്യമപ്രവര്‍ത്തകനായ നീലന്‍ ഒരുക്കിയ ‘അമ്മ’ മികച്ച ഡോക്യുമെന്ററിയായും പ്രൊഫ അലിയാര്‍ മികച്ച വിവരണത്തിനുള്ള പുരസ്കാരവും സ്വന്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :