തീയേറ്ററില്‍ ദേശീയ ഗാനത്തെ അവഹേളിച്ചു, ഫേസ്ബുക്കില്‍ രാജ്യത്തേയും

തിരുവനന്തപുരം| VISHNU.NL| Last Modified ബുധന്‍, 20 ഓഗസ്റ്റ് 2014 (16:13 IST)
സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള തീയേറ്ററില്‍ സിനിമയ്ക്കുമുമ്പ് കേള്‍പ്പിച്ച ദേശീയ ഗാനത്തേ അവഹേളിക്കുകയും ഫേസ്ബുക്കില്‍ രാജ്യത്തേ അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകള്‍ ഇടുകയും ചെയ്ത യുവാവിനേ പൊലീസ് അറസ്റ്റ് ചെയ്തു. ദേശീയതയെ അപമാനിച്ചതിന്‌ ജാമ്യമില്ലാ വകുപ്പ്‌ ചുമത്തി സല്‍മാന്‍ എന്ന യുവാവിനെയാണ്‌ തമ്പാനൂര്‍ പോലീസ്‌ അറസ്‌റ്റുചെയ്‌തിരിക്കുന്നത്‌.

തിരുവനന്തപുരം തമ്പാനൂരിലെ നിള തീയേറ്ററിലാണ് സംഭവം നടന്നത്.
'ഞാന്‍ സ്‌റ്റീവ്‌ ലോപ്പസ്‌' എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നതിനു മുന്നൊടിയായി ദേശീയ ഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റ്‌ നില്‍ക്കാന്‍ തയ്യാറാകാതിരുന്ന സല്‍മാന്‍ ഉള്‍പ്പെട്ട സംഘം കൂവി ബഹളം വച്ചിരുന്നു. സംഭവ സമയത്ത്‌ തീയേറ്ററിനുള്ളില്‍ ഉണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി അഖില്‍ രാമചന്ദ്രന്‍ നല്‍കിയ പരാതിയിന്മേലാണ്‌ സല്‍മാനും സുഹൃത്തുക്കള്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്‌.

തീയേറ്ററിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഇവരുടെ പ്രവൃത്തിയേ വിമര്‍ശിക്കുകയും ചെയ്തിരുന്നു. പരാതിയുടെ അടിസ്‌ഥാനത്തില്‍ പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ സല്‍മാന്റെയും സുഹൃത്തുക്കളുടെയും ഫേസ്‌ബുക്ക്‌ പേജുകളില്‍ ദേശീയ പതാകയെയും ദേശീയഗാനത്തെയും അപമാനിച്ചുകൊണ്ടുള്ള നിരവധി പോസ്‌റ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്‌.

ദേശീയപാതയെ അടിവസ്‌ത്രമെന്ന്‌ പരാമര്‍ശിച്ചുകൊണ്ടുള്ള 'തമ്പാട്ടി തമ്പാട്ടി' എന്ന പേരിലുള്ള പ്രൊഫൈലിലെ സ്‌റ്റാറ്റസിന്‌ കീഴിലാണ്‌ സല്‍മാന്‍ മോശം കമന്റുകള്‍ പോസ്‌റ്റുചെയ്‌തിരിക്കുന്നത്‌. സംഭവത്തില്‍ കൂടുതല്‍പേര്‍ക്കെതിരെ കേസെടുത്തേക്കും. എന്നാല്‍ 'തമ്പാട്ടി തമ്പാട്ടി‘ എന്ന പ്രൊഫൈല്‍ ആരുടേതാണെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :