എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ, മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി

Narendra modi
Narendra modi
അഭിറാം മനോഹർ| Last Modified ഞായര്‍, 15 സെപ്‌റ്റംബര്‍ 2024 (08:42 IST)
മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി, മലയാളത്തിലാണ് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നത്. എല്ലാവര്‍ക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നതായി പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

പ്രധാനമന്ത്രിയുടെ ഓണം ആശംസ ഇങ്ങനെ

ഏവര്‍ക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു. എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ. കേരളത്തിന്റെ മഹത്തായ സംസ്‌ക്കാരം ആഘോഷിക്കുന്ന ഈ ഉത്സവം ലോകമെമ്പാടുമുള്ള മലയാളി സമൂഹം ആവേശത്തോടെ ആഘോഷിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :