‘സ്വച്ഛ്‌ ഭാരത്’പാളുന്നു; 2,57,000ത്തോളം വിദ്യാലയങ്ങളില്‍ ഇപ്പോഴും ശൗചാലയമില്ല

നരേന്ദ്ര മോഡി , സ്വച്ഛ്‌ ഭാരത് പദ്ധതി, വിദ്യാലയങ്ങളില്‍ ഇപ്പോഴും ശൗചാലയമില്ല
ന്യൂഡല്‍ഹി| jibin| Last Updated: ബുധന്‍, 22 ജൂലൈ 2015 (15:08 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വപ്‌ന പദ്ധതി ‘സ്വച്ഛ്‌ ഭാരത്’ താറുമാറായ അവസ്ഥയില്‍. ശൗചാലയങ്ങള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് അറിയിച്ച കോര്‍പറേറ്റ് കമ്പനികള്‍ പിന്മാറിയതോടെയാണ് പദ്ധതി പാളിയത്. പദ്ധതില്‍ ഉള്‍പ്പെടുത്തിയിരുന്ന നഗരങ്ങളിലും സ്‌കൂളുകളിലും ഇപ്പോഴും ആവശ്യമായ സൌകര്യങ്ങള്‍ ഒരുക്കാന്‍ കഴിയാതെ പോയതോടെയാണ് പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതി വഴിപാടായി തീര്‍ന്നത്. ടൈറ്റാന്‍, ടാറ്റാ സറ്റീല്‍ ഭീമന്‍മാര്‍ വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കിയെങ്കിലും പ്രവര്‍ത്തിയില്‍ ഒന്നും വന്നില്ല.

രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലും ശൗചാലയം. ഇതിനായി സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ധനസഹായം. വിദ്യാലയങ്ങള്‍ക്ക് പുറമേ 400 പട്ടണങ്ങളിലും ശൗചാലയവും ഖരമാലിന്യ സംസ്‌കരണ കേന്ദ്രങ്ങളും. 60209 കോടി രൂപയുടെതാണ് പദ്ധതി. പദ്ധതി നടപ്പാക്കുന്നതിനായി സാമ്പത്തിക സഹായം വാഗ്‌ദാനം ചെയ്‌തു കോര്‍പറേറ്റ് കമ്പനികള്‍ രംഗത്ത് എത്തുകയും കൂടി ചെയ്‌തതോടെ പദ്ധതി വിജയമാകുമെന്ന് എല്ലാവരും കരുതി. 11 വന്‍കിട കോര്‍പ്പറേറ്റ് ഭീമന്മാരും 67 ബാങ്കിംഗ് സ്ഥാപനങ്ങളും സ്‌കൂളുകളില്‍ ശൗചാലയം നിര്‍മ്മിച്ച് നല്‍കാമെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ 2,57,000ത്തോളം വിദ്യാലയങ്ങളില്‍ പോലും ഇപ്പോഴും ശൗചാലയങ്ങള്‍ നിര്‍മിച്ച് നല്‍കാന്‍ കഴിഞ്ഞില്ല.

60000ത്തോളം ശൗചാലയങ്ങള്‍ സ്‌കൂളുകളില്‍ വാഗ്ധാനം ചെയ്ത് കോള്‍ ഇന്ത്യ കമ്പനിയാണ് പദ്ധതിയോട് കൂടുതല്‍ സഹകരിച്ചത്. 5000ത്തോളം ശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഇവര്‍ തയ്യാറായി. ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ 254 ശൗചാലയങ്ങള്‍ നിര്‍മ്മിക്കാമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ആകെ നിര്‍മ്മിച്ചത് 5 എണ്ണം മാത്രം. എഫ്‌ഐസിസിഐകെ 119 ശൗചാലയം നിര്‍മ്മിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ട്. എന്നാല്‍ ഒരു ശൗചാലയം പോലും നിര്‍മ്മിച്ചില്ല.138 ശൗചാലയങ്ങള്‍ കോണ്‍ഫടറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്റസ്ട്രീസ് നിര്‍മ്മിക്കാമെന്ന പറഞ്ഞിട്ടുള്ളതെങ്കിലും 23 എണ്ണം മാത്രമേ നിര്‍മ്മിച്ചിട്ടുള്ളു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :