ഏതു അർധരാത്രി വിളിച്ചാലും കൂടെ ഉണ്ടാകുമെന്ന് മുസ്‌ലിം നേതാക്കളോട് മോഡി

 നരേന്ദ്ര മോഡി , മുസ്‌ലിം നേതാക്കള്‍ , ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ
ന്യൂഡൽഹി| jibin| Last Modified ബുധന്‍, 3 ജൂണ്‍ 2015 (11:10 IST)
വർഗീയ വിദ്വേഷം ജനിപ്പിക്കുന്ന പ്രസ്താവനകളെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്ത്. വർഗീയ വിദ്വേഷം ജനിപ്പിക്കുന്ന തരത്തിൽ ഒരിക്കലും സംസാരിക്കില്ല. ജനങ്ങളെ വർഗീയപരമായി വിഭാഗിക്കുന്ന രാഷ്ട്രീയത്തിൽ താന്‍ ഒരിക്കലും വിശ്വസിക്കുന്നുമില്ല. ആരുടെ പ്രശ്നത്തിനും ഏതു അർധരാത്രി വിളിച്ചാലും താൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെ നേരിട്ട് കണ്ട മുസ്‌ലിം നേതാക്കൾക്കാണ് മോഡി ഉറപ്പു നൽകിയത്.

മുസ്‌ലിംകളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസപരമായ പ്രശ്നങ്ങൾ ചര്‍ച്ച ചെയ്യാന്‍ മേധാവി ഇമാം ഉമർ അഹ്മെദ് ഇല്യാസിയുടെ നേതൃത്വത്തിലുള്ള 30 അംഗ സംഘമാണ് മോഡിയെ നേരിട്ട് കണ്ടത്. തൊഴിലും, വികസനവുമാണ് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമെന്നും ഇവ കൊണ്ടുവരുന്നകാര്യത്തിൽ യോജിച്ചു പ്രവർത്തിക്കണമെന്നും മോഡി നേതാക്കളെ അറിയിച്ചു. മുക്കാല്‍ മണിക്കൂറോളം നീണ്ട യോഗത്തിൽ ന്യൂനപക്ഷകാര്യ സഹമന്ത്രി മുക്താർ അബ്ബാസ് നഖ്‌വിയും എത്തിയിരുന്നു. ഭൂരിപക്ഷം, ന്യൂനപക്ഷം എന്ന തരത്തിലുള്ള രാഷ്ട്രീയം രാജ്യത്തിനു വലിയ ദോഷം ചെയ്തതായി മോഡി വ്യക്തമാക്കിയതായി പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവനയിൽ അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :