അടിമാലി|
jibin|
Last Updated:
തിങ്കള്‍, 9 മെയ് 2016 (14:42 IST)
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രുക്ഷവിമര്‍ശനവുമായി ചലചിത്രതാരവും എംപിയുമായ സുരേഷ് ഗോപി രംഗത്ത്.
തന്റെ ജീവിതം തകര്‍ത്തത് ഉമ്മന്‍ചാണ്ടിയും കൂട്ടരുമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കാന്‍ പോയ തന്നെ ഉമ്മന്‍ചാണ്ടിയും ചില തല്പര കക്ഷികളും ചേര്‍ന്ന് ആക്രമിക്കുകയും സിനിമാ ജീവിതം നശിപ്പിക്കുകയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തിലേക്കും വ്യാപിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കാനാണ് പ്രധാനമന്ത്രിയെ കണ്ടത്. എന്നാല്‍, ഉമ്മന്‍ചാണ്ടിയും ചില തല്പര കക്ഷികളും ചേര്‍ന്ന് തന്റെ സിനിമാ ജീവിതം തകര്‍ക്കാന്‍ ശ്രമിക്കുകയും അതില്‍ വിജയിക്കുകയുമായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
പ്രകൃതിയെ നശിപ്പിച്ചുള്ള ഉമ്മന്‍ചാണ്ടിയുടെ വികസനം നടപ്പിലാക്കാന്‍ തങ്ങള്‍ അനുവദിക്കില്ല. വിഴിഞ്ഞം പദ്ധതിയായാലും ഗോത്രവര്‍ഗങ്ങളുടെ വികസനമായാലും ശരി പ്രകൃതിയെ നശിപ്പിക്കുന്ന ഒരു വികസനവും അംഗീകരിക്കില്ല. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ തെരഞ്ഞെടുപ്പിലെ പ്രധാന അജന്‍ഡ തന്നെ മണ്ണ്, വായു, ജലം എന്നിവ കേന്ദ്രീകരിച്ചുള്ളതാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
അടിമാലിയില്‍ എന്‍ഡിഎ. സ്ഥാനാര്‍ഥി എന്‍. ചന്ദ്രന്റെ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.