രേണുക വേണു|
Last Modified തിങ്കള്‍, 25 മാര്‍ച്ച് 2024 (10:45 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്. എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മോദി എത്തുന്നത്. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പ്രചരണത്തില്‍ മോദി പങ്കെടുക്കും.
ഈ മാസം അവസാനമോ, ഏപ്രില്‍ ആദ്യ വാരമോ ആയിരിക്കും മോദിയുടെ കേരള സന്ദര്‍ശനം. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ് എന്നിവരും കേരളത്തിലെത്തും.
സമീപകാലത്ത് അഞ്ച് തവണയാണ് മോദി കേരളത്തിലെത്തിയത്. തൃശൂര്‍, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് എന്നിവിടങ്ങളിലാണ് മോദി പങ്കെടുത്ത പരിപാടികള്‍. കേരളത്തില്‍ നിന്ന് ഇത്തവണ ഒരു സീറ്റെങ്കിലും ഉറപ്പിക്കണമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിനു നിര്‍ദേശം നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് എന്നീ സീറ്റുകളാണ് കേരളത്തില്‍ ബിജെപി എ ക്ലാസ് മണ്ഡലങ്ങളായി കാണുന്നത്.