അഞ്ചുദിവസത്തെ ബ്രിട്ടന്‍ സന്ദർശനത്തിനായി മോഡി യാത്ര തിരിച്ചു

ബ്രിട്ടന്‍ സന്ദർശനം , നരേന്ദ്രമോഡി , ഡേവിഡ് കാമറോണ്‍ , എലിസബത്ത് രാഞ്ജി
ന്യൂഡല്‍ഹി| jibin| Last Updated: വ്യാഴം, 12 നവം‌ബര്‍ 2015 (08:53 IST)
അഞ്ചുദിവസത്തെ ബ്രിട്ടന്‍ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി യാത്ര തിരിച്ചു. വെള്ളിയാഴ്‌ച ബ്രിട്ടീഷ് പാര്‍ലമെന്റിനെ മോഡി അഭിസംബോധന ചെയ്തു പ്രസംഗിക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണുമായും എലിസബത്ത് രാഞ്ജിയുമായും മോഡി കൂടിക്കാഴ്‌ച നടത്തും. ശനിയാഴ്ച വരെ ബ്രിട്ടനിൽ തുടരുന്ന അദ്ദേഹം തുടർന്ന് ജി–20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി തുർക്കിയിലേക്ക് പോകും. 15, 16 തീയതികളിലാണ് ഉച്ചകോടി.

ഡേവിഡ് കാമറോണുമായി മോഡി ചർച്ച നടത്തും. പ്രതിരോധം, സുരക്ഷ, വികസന പങ്കാളിത്തം, ഊർജം, കാലാവസ്ഥാമാറ്റം തുടങ്ങിയവ സംബന്ധിച്ച സഹകരണ രേഖകളിൽ ഇരുരാജ്യങ്ങളും ഒപ്പുവയ്‌ക്കും. തുടര്‍ന്നു ബക്കിംഗ്ഹാം കൊട്ടാരത്തില്‍ എലിസബത്ത് രാജ്ഞിക്കൊപ്പം വിരുന്നില്‍ പങ്കെടുക്കും. വെംബ്ലി സ്റ്റേഡിയത്തിൽ മോഡിക്ക് നൽകുന്ന സ്വീകരണത്തിൽ 60,000 പേർ പങ്കെടുക്കുമെന്നാണ് കരുതുന്നത്. 2006ന് ശേഷം ബ്രിട്ടൻ സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് അദ്ദേഹം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :