മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; ശബരിമല മാസ്റ്റര്‍ പ്‌ളാനിന് സഹായം

 നരേന്ദ്ര മോഡി , കൂടിക്കാഴ്ച , ഉമ്മന്‍ചാണ്ടി , ന്യൂഡല്‍ഹി
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 16 ഒക്‌ടോബര്‍ 2014 (18:09 IST)
വിവിധ പദ്ധതികള്‍ക്ക് കേന്ദ്രസഹായം തേടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടത്തി. പതിനെട്ടാവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രധാനമന്ത്രിയെ കണ്ടത്. ശബരിമല മാസ്റ്റര്‍ പ്ളാന്‍, പാലക്കാട് കോച്ച് ഫാക്ടറി, പശ്ചിമഘട്ട സംരക്ഷണം, റബര്‍ വിലയിടിവ് എന്നീ കാര്യങ്ങളാണ് പ്രധാനമായും ഉന്നയിച്ചാണ് സംഘം മോഡിയെ കണ്ടത്. അതേസമയം എല്ലാ കാര്യങ്ങളിലും പ്രധാനമന്ത്രി ഉറപ്പ് നല്‍കിയില്ല എന്നാണ് റിപ്പോര്‍ട്ട്.

ചര്‍ച്ചയില്‍ മന്ത്രിമാരായ കെഎം മാണി, അടൂര്‍ പ്രകാശ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ ബാബു, വി എസ് ശിവകുമാര്‍, ഷിബു ബേബിജോണ്‍, പി കെ അബ്ദുറബ്ബ് എന്നിവരും ഉണ്ടായിരുന്നു. പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്രമാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി, വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്ക്കര്‍, കൃഷി മന്ത്രി രാധാമോഹന്‍ സിങ്ങ് എന്നിവരുമായും മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി. ശബരിമല മാസ്റ്റര്‍ പ്ളാനിന് എല്ലാ വിധ സഹായവും നല്‍കാന്‍ കേന്ദ്രം തയാറാണെന്ന് വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ ഉറപ്പു നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.

രണ്ടായിരം കോടിയിലേറെ രൂപയുടെ പദ്ധതികള്‍ക്കുള്ള അനുമതിക്കു വേണ്ടിയാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ സംഘം ഡല്‍ഹിക്ക് തിരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :