രേണുക വേണു|
Last Modified ശനി, 23 ഒക്ടോബര്‍ 2021 (13:22 IST)
കുട്ടിക്കായി സമരം ചെയ്യുന്ന അനുപമയ്ക്കെതിരെ അജിത്തിന്റെ ആദ്യ ഭാര്യ നാസിയ. പ്രസവിച്ച ശേഷം കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറിയത് അനുപമയുടെ അറിവോടെയാണ്. അനുപമ സമ്മതപത്രം നല്‍കിയത് താനും കണ്ടിരുന്നെന്നും നാസിയ പറഞ്ഞു. തന്റെ ഭര്‍ത്താവായിരിക്കെയാണ് അജിത്ത് അനുപമയുമായി അടുത്തത്. കുട്ടിയുണ്ടായ ശേഷം ഭീഷണിപ്പെടുത്തിയാണ് വിവാഹമോചനം നേടിയതെന്നും നാസിയ ആരോപിച്ചു. അതേസമയം, കുട്ടിയെ കിട്ടാന്‍ അനുപമ സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരമിരിക്കുകയാണ്. സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അനുപമ പറഞ്ഞു.