ഒന്നിലേറെ വിവാഹം കഴിച്ച വ്യക്തി ഭാര്യമാര്‍ക്ക് തുല്യപരിഗണന നല്‍കിയില്ലെങ്കില്‍ വിവാഹമോചനം അനുവദിക്കാമെന്ന് ഹൈക്കോടതി

രേണുക വേണു| Last Modified ശനി, 18 ഡിസം‌ബര്‍ 2021 (08:20 IST)

ഒന്നിലേറെ വിവാഹംകഴിച്ച മുസ്ലിം ഭര്‍ത്താവ് ഭാര്യമാരെ തുല്യപരിഗണനയോടെ സംരക്ഷിക്കാത്തത് വിവാഹമോചനത്തിനു മതിയായ കാരണമാണെന്ന് ഹൈക്കോടതി. ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. ഒന്നിലേറെ വിവാഹം കഴിച്ചാല്‍ ഭാര്യമാരെ തുല്യപരിഗണന നല്‍കി സംരക്ഷിക്കണമെന്നാണ് ഖുര്‍ആന്‍ അനുശാസിക്കുന്നത്. അതിനുവിരുദ്ധമായി ഒരാളില്‍നിന്ന് വേര്‍പിരിഞ്ഞ് കഴിഞ്ഞാല്‍ വിവാഹമോചനം അനുവദിക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :