മലപ്പുറം|
jibin|
Last Modified വ്യാഴം, 29 ജനുവരി 2015 (17:28 IST)
മുന്നണിയിലെ എല്ലാ നേതാക്കളും മിനിമം അച്ചടക്കം പാലിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. മുന്നണിയുടെയും സര്‍ക്കാരിന്റെയും കെട്ടുറപ്പിനും സുഗുമമായി മുന്നോട്ട് പോകുന്നതിനും അച്ചടക്കം പാലിച്ച് പരസ്യപ്രസ്താവനകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച ചേര്‍ന്ന യുഡിഎഫ് യോഗതീരുമാനത്തെ തള്ളിക്കളഞ്ഞ് കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ആര് ബാകൃഷ്ണപിള്ള എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ മുന്നണി പരിശോധിക്കുമെന്നും. പരസ്യപ്രസ്താവനകള്‍ ഒഴിവാക്കി മുന്നോട്ട് പോകാനാണ് യോഗത്തില്‍ തീരുമാനിച്ചതെന്നും മജീദ് പറഞ്ഞു. യുഡിഎഫ് യോഗതീരുമാനങ്ങള്‍ ജോര്‍ജിനെയും പിള്ളയെയും അറിയിക്കുകയും ചെയ്തിട്ടുണ്ട്. അതിനു ശേഷവും പിള്ള മുന്നണിവിരുദ്ധ പ്രസ്താവന നടത്തിയിട്ടുണ്ടെങ്കില്‍ യുഡിഎഫ് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബാകൃഷ്ണപിള്ളയെ അനുനയിപ്പിക്കാനും വഴിക്ക് കൊണ്ടുവരാനും മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ആരെയും പ്രത്യേകമായി ആ കാര്യം ഏല്‍പ്പിച്ചിട്ടില്ലെന്നും. യുഡിഎഫ് യോഗതീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകുമെന്നാണ് യുഡിഎഫ് തീരുമാനമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പറഞ്ഞു.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.