എ കെ ജെ അയ്യര്‍|
Last Modified ചൊവ്വ, 5 ജനുവരി 2021 (16:17 IST)
വെഞ്ഞാറമൂട്: വാക്കുതര്‍ക്കത്തിനിടെ സുഹൃത്തിന്റെ വെട്ടേറ്റു മധ്യവയസ്‌കന്‍ മരിച്ചു.
അയിരൂര്‍പ്പാറ സ്വദേശി രാധാകൃഷ്ണനാണ് ഇന്ന് രാവിലെ ഏഴു മണിയോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് മരിച്ചത്.
കഴിഞ്ഞ ദിവസം കാലില്‍ വെട്ടേറ്റു രാധാകൃഷ്ണന്‍ റോഡരുകില്‍ രക്തം വാര്‍ന്നു കിടക്കുന്നതു കണ്ട വഴിയാത്രക്കാരന്‍ പോത്തന്‍ കോട്ട് പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസ് ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രാമധ്യേ സുഹൃത്തായ അനിലാണ് തന്നെ വെട്ടുകത്തികൊണ്ട് വെട്ടിയതെന്ന് രാധാകൃഷ്ണന്‍ പോലീസിനോട് പറഞ്ഞിരുന്നു.
എന്നാല്‍ ഇന്ന് രാവിലെ ആശുപത്രിയില്‍ വച്ച് രാധാകൃഷ്ണന്‍ മരിക്കുകയായിരുന്നു. പ്രതിക്കായി പോത്തന്‍കോട് പോലീസ് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചു.