തൊടുപുഴയിൽ ഏഴുവയസുകാരന്റെ മരണത്തിനൊപ്പം പിതാവിന്റെ മരണവും കൊലപാതകമെന്ന് പോലീസ്

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 13 മെയ് 2022 (19:36 IST)
തിരുവനന്തപുരം: 2019 ഏപ്രിലിൽ തൊടുപുഴയിൽ മാതാവിന്റെ കാമുകന്റെ ക്രൂരമർദ്ദനമേറ്റു മരിച്ച ഏഴുവയസുകാരന്റെ മരണവും കുട്ടിയുടെ പിതാവിന്റെ മരണവും കൊലപാതകമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. 2018 മെയ് 23 നാണു ഏഴുവയസുകാരന്റെ പിതാവായ ബിജു ഭാര്യാ വീട്ടിൽ മരിച്ചത്.

പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതം എന്നായിരുന്നു വിവരം. എന്നാൽ ബിജുവിന്റെ പിതാവ് ബാബു നൽകിയ പരാതി ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് വീട്ടും പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് ബിജുവിന്റെ മരണം കഴുത്തു ഞെരിച്ചുള്ള കൊലപാതകം ആണെന്ന് കണ്ടെത്തിയത്.


ഇതിനെ തുടർന്ന് ബിജുവിന്റെ ഭാര്യയെ നുണപരിശോധനയ്‌ക്കു വിധേയമാക്കും. എന്നാൽ ഇതുവരെ ഇതിനുള്ള അനുമതി കോടതിയിൽ നിന്ന് ലഭിച്ചിട്ടില്ല. ഉടുമ്പന്നൂർ സ്വദേശിയാണ് യുവതി. ബിജുവിന്റെ മരണ ശേഷം കാമുകനായ അരുൺ ആനന്ദിനൊപ്പം യുവതി താമസിക്കുകയും ഇവരുടെ മൂത്ത കുട്ടി അരുൺ ആനന്ദിന്റെ ക്രൂര മർദ്ദനത്തിനിരയായി കൊല്ലപ്പെടുകയും ചെയ്തു.

ബിജുവിന്റെ പിതാവ് ബാബുവിന്റെ സഹോദരീ പുത്രനാണ് അരുൺ ആനന്ദ്. കട്ടിലിൽ നിന്ന് വീണു പരുക്കേറ്റെന്നു പറഞ്ഞു ഏഴു വയസുകാരനെ യുവതിയും അരുൺ ആനന്ദും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ 2019 മാർച്ച് 28 നാണു എത്തിച്ചത്. എന്നാൽ സംശയം തോന്നിയ ഡോക്ടർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുട്ടി കട്ടിലിൽ മൂത്രമൊഴിച്ചു എന്ന കാരണം പറഞ്ഞായിരുന്നു അരുൺ കുട്ടിയുടെ കാലിൽ പിടിച്ചു ഭിത്തിയിലേക്ക് അടിച്ചത്. ഈ സമയം ഇവർ കുമാരമംഗലത്തെ വാടക വീട്ടിൽ ആയിരുന്നു താമസം. ഈ കേസിൽ യുവതി രണ്ടാം പ്രതിയായിരുന്നു.

ഏഴു വയസുകാരൻ ആശുപത്രിയിൽ കഴിയുമ്പോഴായിരുന്നു അരുൺ ഇളയ കുട്ടിയെ അലിംഗിക അതിക്രമത്തിന് വിധേയമാക്കിയത്. കുട്ടിയുടെ നാല് വയസുള്ള ഇളയ സഹോദരനെ പീഡിപ്പിച്ച കേസിൽ അരുൺ ആനന്ദിന് കഴിഞ്ഞ ദിവസം മുറ്റം പോക്സോ കോടതി 21 വർഷത്തെ തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. ഈ കേസുകളിൽ ഇനിയും ഉടൻ തന്നെ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് പോലീസ് നൽകിയ സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :