കാമുകിയെ കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 31 മെയ് 2024 (19:30 IST)
ആലപ്പുഴ : വിവാഹം കഴിക്കാൻ നിർബന്ധിച്ച കാമുകിയെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തിൽ യുവാവായ
പ്രതിക്ക് കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ഹരിപ്പാട് വെട്ടുവേനി താമരശേരിൽ കിഴക്കതിൽ എസ്.രാജേഷിനെ (42) ആണ് കോടതി ശിക്ഷിച്ചത്.

ഹരിപ്പാട് കിഴക്കേടം പള്ളിയിൽ വീട്ടിൽ എസ്. സുനിത എന്ന 26 കാരിയാണ് കൊല്ലപ്പെട്ടത്.

കേസ് വിചാരണ ചെയ്ത അഡീഷനൽ ജില്ലാ ആൻഡ് സെഷൻസ് കോടതി (2) ജഡ്ജി കെ.എൻ. അജിത് കുമാർ ആണ് പ്രതിയെ ശിക്ഷിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :