ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ ഭർത്താവിനെ കോടതി ജീവപര്യന്തം തടവിനു വിധിച്ചു

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 26 ഏപ്രില്‍ 2024 (11:43 IST)
ആലപ്പുഴ: കുടുബ വഴക്കിനെത്തുടർന്ന് ഭാര്യയെ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ കോടതി ജീവപര്യന്തം തടവിനും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
അഡീഷണൽ ജില്ലാ സെഷൻസ് കോടതി (മൂന്ന്) ജഡ്ജി എസ് എസ് സീനയാണ് ശിക്ഷ വിധിച്ചത്.

ആലപ്പുഴ ജില്ലയിലെ
കുറത്തികാട് പള്ളിക്കൽ ഈസ്റ്റ് മുണ്ടനാട്ട് പുത്തൻവീട്ടിൽ വത്സലയെ (55) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് രഘുനാഥനെ(62)യാണ് കോടതി ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ ആറുമാസം അധികതടവ് അനുഭവിക്കണം.


കുടുംബ വഴക്കിനെത്തുടർന്ന് ഭാര്യയെ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തുകയായിരുന്നു. കേസിൽ വത്സലയുടെ സഹോദരൻ പ്രധാന സാക്ഷിയായിരുന്നു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരിജാ രാമചന്ദ്രൻ, രണ്ട് അയൽവാസികൾ എന്നിവരും കേസിലെ പ്രധാന സാക്ഷികളായിരുന്നു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :