ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയുടെ കൊലപാതകം : യുവാവ് അറസ്റ്റില്‍

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 21 ജൂണ്‍ 2021 (13:10 IST)
കുറ്റിപ്പുറം: ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയായ സ്ത്രീയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അയല്‍വാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നടുവട്ടം വെള്ളറമ്പ് തിരുവാകാലത്തില്‍ യാണ് തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടത്.

ഇതുമായി ബന്ധപ്പെട്ട അയല്‍വാസിയായ ചീരംകുളങ്ങര മുഹമ്മദ് ഷാഫി എന്ന 33 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വിദേശത്തു ജോലി ചെയ്തിരുന്ന ഷാഫി രണ്ട് മാസം മുമ്പാണ് നാട്ടിലെത്തിയത്. നേരം വെളുത്തിട്ടു ഏറെ നേരമായിട്ടും പുറത്ത് കാണാതിരുന്നതിനെ തുടര്‍ന്നു അയല്‍ക്കാര്‍ നോക്കിയപ്പോഴാണ് കുഞ്ഞിപ്പാത്തുമ്മ കൊല ചെയ്യപ്പെട്ട നിലയില്‍ കാണപ്പെട്ടത്. ഇവരുടെ ചില സ്വര്‍ണ്ണാഭരണങ്ങള്‍ കാണാതായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :