പാൽ വ്യാപാരി മുങ്ങിമരിച്ച നിലയിൽ : സംഭവത്തിൽ ദുരുഹത

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 11 ജൂലൈ 2024 (13:10 IST)
തിരുവനന്തപുരം: പാൽ മൊത്ത വിതരണക്കാരൻ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കിളിമാനൂരിലും പരിസര പ്രദേശങ്ങളിലും പാൽ മൊത്ത വിതരണം ചെയ്യുന്ന തമിഴ്നാട് സ്വദേശിയായ മാരിയപ്പ(47) നെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.


ചൂട്ടയിൽ കൃഷിഭവന് സമീപമുള്ള നീരാഴി കുളത്തിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ദുരൂഹ സാഹചര്യത്തിൽ ഓട്ടോറിക്ഷയും കുളത്തിന് സമീപമുണ്ട്.


കിളിമാനൂരിൽ പുതിയകാവിൽ വാടക വീട്ടിലാണ് ഇയാളുടെ താമസം. ഭാര്യയും രണ്ടു മക്കളുമുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :