എ കെ ജെ അയ്യര്‍|
Last Modified ബുധന്‍, 7 സെപ്‌റ്റംബര്‍ 2022 (13:04 IST)
കോട്ടയം: കൃഷിസ്ഥലത്ത് വിളവെടുപ്പ് ജോലി ചെയ്യാനായി ആളെ കൊണ്ടുവന്നതുമായി ഉണ്ടായ തർക്കത്തിനൊടുവിൽ വൃദ്ധൻ കുത്തേറ്റു മരിച്ചു.
കിടങ്ങൂർ മാമൂട്ടിൽ പരേതനായ കൃഷ്ണൻ മകൻ എം.കെ.കുഞ്ഞുമോൻ എന്ന 69 കാരനാണു കുത്തേറ്റു മരിച്ചത്.
ഇതുമായി ബന്ധപ്പെട്ടു
കട്ടച്ചിറ രതീഷ് ഭവനിൽ അക്ഷരം രവീന്ദ്രൻ എന്ന രവീന്ദ്രൻ നായരെ (79) പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ പത്തേ കാലോടെ കട്ടച്ചിറയിലെ കാണിക്കമണ്ഡപത്തിനടുത്തുള്ള കൃഷി സ്ഥലത്തു വച്ചായിരുന്നു സംഭവം. മദ്യ ലഹരിയിലായിരുന്നു രവീന്ദ്രൻ നായർ സ്ക്രൂഡ്രൈവർ ഉപയോഗിച്ചായിരുന്നു കുഞ്ഞുമോനെ കുത്തിയത്.
കുഞ്ഞുമോൻ നടത്തുന്ന പാട്ടകൃഷി സ്ഥലത്തു വിളവെടുക്കുന്നതിനിടെയാണ് വാക്കേറ്റം ഉണ്ടായതും പിന്നീട് കൊലപാതകത്തിൽ എത്തിയതും. ഡി.വൈ.എസ്.പി ഗിരീഷ് പി.സാരഥിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.