രക്തക്കറയുണങ്ങാതെ സംസ്ഥാനം; ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളിൽ നാല് കൊലപാതകങ്ങള്‍

 നെ​യ്യാ​റ്റിൻ​ക​ര​ , സ​രോ​ജി​നി​ ​അ​മ്മ , കൊലപാതകങ്ങള്‍ , മരണം
നെ​യ്യാ​റ്റിൻ​ക​ര​| jibin| Last Modified വെള്ളി, 12 ഡിസം‌ബര്‍ 2014 (17:55 IST)
ക​ഴി​ഞ്ഞ​ ​ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളിൽ നെ​യ്യാ​റ്റിൻ​ക​ര​ ​മേ​ഖ​ല​യിൽ നടന്നത് നാല് കൊലപാതകങ്ങള്‍. ​ര​ണ്ട് ​കേ​സു​ക​ളിൽ​ ​പ്ര​തി​കൾ​ ​ ​നേ​രി​ട്ട് കീഴടങ്ങുകയും ചെയ്തു. എന്നാല്‍ യഥാര്‍ഥ പ്രതികളെ തിരിച്ചറിയാന്‍ കഴിയാത്തത് ജനങ്ങളെ ഭയത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്തുകയും ചെയ്തു.

സ​രോ​ജി​നി​ ​അ​മ്മ​ (58), ഐ​ശ്വ​ര്യ​ (13​), സ​ന്ധ്യ​​ ​(36​)​ പി​രാ​യും​മൂ​ട്ടിൽ​ ​ച​ന്ദ്ര​ന്‍ എന്നിവരാണ് കഴിഞ്ഞ നാല് ആഴ്‌ചകളിലായി കൊല്ലപ്പെട്ടത്. വീ​ട്ടിൽ​ ​ആ​രു​മി​ല്ലാ​തിരുന്ന സമയത്തായിരുന്നു സ​രോ​ജി​നി​ ​അ​മ്മ​യു​ടെ കൊലപാതകം നടന്നത്. ത​ല​യ്ക്ക​ടി​യേ​റ്റ് ​ത​ല​ച്ചോ​റ് ​പു​റ​ത്ത്ചാ​ടി​യ​ ​നി​ല​യി​ലാ​യി​രു​ന്നു​ ​മൃ​ത​ദേ​ഹം​ ​ക​ണ്ടെ​ത്തി​യ​ത്.​ സംഭവത്തില്‍ പൊലീസ് പ്രാഥമിക അന്വേഷണങ്ങള്‍ നടത്തിയെങ്കിലും തെളിവുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കേസ് ഇഴഞ്ഞു നീങ്ങുകയാണ്. ഈ സാഹചര്യത്തില്‍ കേ​സ് ​ക്രൈം​ബ്രാ​ഞ്ചി​ന് ​വി​ടാ​ൻ ​സാധ്യതയുണ്ട്.

ഏ​ഴാം​ ​ക്ളാ​സ് ​വി​ദ്യാർ​ത്ഥി​നിയായ ഐ​ശ്വ​ര്യയുടെ മരണമായിരുന്നു നാടിനെ നടുക്കിയ മറ്റൊരു സംഭവം. വീടിന് സമീപം കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതാവുകയും പിന്നീട് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് പിതാവാണെന്ന സംശയത്തെ തുടര്‍ന്ന് ഇയാളെ കസ്‌റ്റഡിയില്‍ എടുക്കാന്‍ പൊലീസ് തുനിഞ്ഞെങ്കിലും കുട്ടിയുടെ അമ്മ സമ്മതിക്കാതിരിക്കുകയായിരുന്നു. ത​ന്റെ​ ​ഭർ​ത്താ​വ് ​മ​ക​ളെ​ ​കൊ​ല്ലാ​നു​ള്ള​ ​സാ​ധ്യ​ത​ ​തീ​രെ​യി​ല്ലെ​ന്ന് ഐ​ശ്വ​ര്യയുടെ അമ്മ ​സു​മ പറയുന്നത്. തുടര്‍ന്ന് വീടിന് സമീപത്തെ വൃ​ദ്ധനെ കസ്‌റ്റഡിയില്‍ എടുത്തെങ്കിലും തെളിവ് ഇല്ലാത്തെതിനെ തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍
​കേ​സ​ന്വേ​ഷ​ണം​ ​ക്രൈം​ ​ബ്രാ​ഞ്ചി​ന് ​വി​ടാൻ​ ​സർ​ക്കാ​ര്‍ ​തീ​രു​മാ​നി​ക്കുകയായിരുന്നു.


ലോ​റി​ ​ഡ്രൈ​വറായ പി​രാ​യും​മൂ​ട്ടിൽ​ ​ച​ന്ദ്ര​ന്റെ മരണം മദ്യപിച്ച് ലോ​റി​ ​ഓ​ടി​ക്കു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​തർ​ക്ക​മാ​യി​രു​ന്നു. തൂ​ത്തു​ക്കു​ടി​യിൽ​ ​നി​ന്നും​ ​എ​റ​ണാ​കു​ള​ത്തേ​യ്ക്ക് ​ലോ​റി​യിൽ​ ​കാ​ലി​ത്തീ​റ്റ​ ​ക​യ​റ്റി​ ​വ​ര​വേ​ ​ച​ന്ദ്രൻ​ ​മ​ദ്യ​പി​ച്ച​ത് ലോറിയിലെ ക്ളീ​നർ​ ​ചെ​ങ്കൽ​ ​മ​ര്യാ​പു​രം​ ​പൂ​വ​ണ്ണ​റ​ ​വി​ളാ​കം​ ​വീ​ട്ടിൽ ​ഡെ​ന്നി​ ​ഫ്രാൻ​സി​സ് (39​)​ ഇഷ്ടമായില്ല. ഇതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പിന്നീട് ഡെ​ന്നി കുറ്റം സമ്മതിച്ച് പൊലീസില്‍ നേരിട്ട് ഹാജരാകുകയായിരുന്നു.

പാ​റ​ശ്ശാ​ല​ ​നെ​ടു​വാൻ​വി​ള​ ​പാ​റൂർ​വി​ള​ ​ര​മാ​ ​നി​വാ​സിൽ​ ​സ​ന്ധ്യ​യു​ടെ​ ​(36​)​ ​കൊ​ല​പാ​ത​ക​ത്തിൽ​ ​പ്ര​തി​ ​അ​ഭി​ഭാ​ഷ​കൻ​ ​മു​ഖേ​ന​ ​കീ​ഴ​ട​ങ്ങി​യ​തി​നാൽ​ ​പാ​റ​ശാ​ല​ ​പൊ​ലീ​സി​ന് ​കാ​ര്യ​മാ​യ​ ​പ​ണി​യു​ണ്ടാ​യി​ല്ല.​ ​ഭാ​ര്യ​യു​ടെ​ ​പ​ര​പു​രു​ഷ​ ​ബ​ന്ധ​വും​ ​തു​ടർ​ന്നു​ള്ള​ ​വ​ഴ​ക്കു​ക​ളു​മാ​ണ് ​കൊ​ല​യ്ക്ക് ​ കാരണമായതെന്ന്
​ഭർ​ത്താ​വ് ​സെൽ​വ​കു​മാർ​ ​(43) പൊ​ലി​സി​നോ​ട് ​സ​മ്മ​തി​ച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :