സ്ത്രീധന തര്‍ക്കം: നവവധു കൊല്ലപ്പെട്ടു

ഗസിയാബാദ്| Last Modified ബുധന്‍, 22 ജൂലൈ 2015 (15:05 IST)
മൂന്ന് മാസം മുമ്പ് വിവാഹിതയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി.ഉത്തര്‍ പ്രദേശിലെ ഗസിയാബാദിലാണ് സംഭവം നടന്നത്. രജനി(20)യെന്ന യുവതിയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഭര്‍ത്താവായ രാജേന്ദ്രയുടെ വീട്ടിലെ കിടപ്പു മുറിയിലാണ് രജനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വധുവിന്റെ മുഖങ്ങളില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു.രാജേന്ദ്രയും ബന്ധുക്കളും സ്ത്രീധനത്തിന്റെ പേരില്‍ രജനിയുമായി വഴക്ക് ഉണ്ടാക്കാറുണ്ടെന്നും.

ഈ തര്‍ക്കത്തില്‍ രജനിയെ ഇവര്‍ കൊലപ്പെടുത്തിയതാണെന്നുമാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ യുവതിയുടെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :