എ കെ ജെ അയ്യര്‍|
Last Modified വ്യാഴം, 17 മാര്‍ച്ച് 2022 (09:24 IST)
നിലമ്പൂർ: കൂട്ടുകാർ തമ്മിൽ പെൺസുഹൃത്തതിനെ ചൊല്ലി കലഹിച്ചപ്പോൾ അത് ഒരാളുടെ കൊലപാതകത്തിൽ കലാശിച്ചു. കഴിഞ്ഞ പതിനൊന്നാം തീയതി രാവിലെ പത്ത് മണിക്ക് ചാലിയാറിലെ കുളിക്കടവിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയതിന്റെ അന്വേഷണത്തിനൊടുവിലാണ് കൊലപാതകം വെളിയിലായത്. മൈസൂര്‍ സ്വദേശിയും വടപുറത്തു
താമസം മുബാറക് എന്ന ബാബുവാണ് മരിച്ചതെന്ന് കണ്ടെത്തി.
തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിൽ കൊലപാതകം നടത്തിയത് ബാബുവിന്റെ സുഹൃത്തായ തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി തായ് വിളക്കത്ത് മേലെ വീട്ടിൽ മജീഷ് എന്ന ഷിജു (36) ആണെന്ന് കണ്ടെത്തിയത്. സംഭവം ഇങ്ങനെ, ആക്രി സാധനങ്ങൾ പെറുക്കി വിട്ടു ജീവിക്കുന്നവരായിരുന്നു മുബാറക്കും മജീഷും. ഇരുവരുടെയും താമസം കട വരാന്തകളും. കഴിഞ്ഞ പത്താം തീയതി രാവിലെ ഇരുവരും ചാലിയാർ പുഴയുടെ തീർത്തിരുന്നു മദ്യപിച്ചു.
കൂട്ടത്തിൽ ഇവരുടെ പെൺ സുഹൃത്തിനെ ചൊല്ലി തമ്മിൽ തർക്കവും തുടങ്ങി. തർക്കം കലഹത്തിലും കലാശിച്ചു. ഇതിനിടെ പുഴയിൽ ചൂണ്ട ഇടുകയായിരുന്നു മുബാറക്കിനെ മജീഷ് വടികൊണ്ട് അടിച്ചു പുഴയിലേക്ക് തള്ളിയിട്ടു. മജീഷ് പെൺസുഹ്റത്തുമായി കടന്നു കളയുകയും ചെയ്തു.
തലയ്ക്ക് അടിയേറ്റ മുബാറക്ക് വെള്ളത്തിൽ വീണു മരിക്കുകയും ചെയ്തു. മുബാറക്കിനെ പിടികൂടിയപ്പോഴാണ് ഈ വിവരങ്ങളൊക്കെ പുറത്തറിഞ്ഞത്. മദ്യപാനത്തിന് ഉപയോഗിച്ച ഗ്ളാസ്, അടിയ്ക്കാൻ ഉപയോഗിച്ച വറ്റി എന്നിവയും കണ്ടെടുത്തു.