എ കെ ജെ അയ്യര്‍|
Last Modified തിങ്കള്‍, 15 നവംബര്‍ 2021 (17:08 IST)
കണ്ണൂർ: ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സ്ത്രീയെ മോഷണ ശ്രമത്തിനിടെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ആസാമിൽ നിന്ന് പോലീസ് പിടികൂടി.
ആയിഷ എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി കോരിമാരാ ബംഗാളിപ്പാറ വില്ലേജിലെ നസ്രുൾ ഇസ്‌ലാമിനെയാണ് ബംഗ്ലാദേശ് അതിതിരയിൽ ഒളിവിൽ കഴിയുന്നതിനിടെ കണ്ണൂർ പോലീസ് സാഹസികമായി പിടികൂടിയത്.
കഴിഞ്ഞ സെപ്തംബർ 23 നായിരുന്നു മോഷണ ശ്രമത്തിനിടെ കണ്ണൂർ വാരത്തെ ആയിഷ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായത്. എന്നാൽ 29 നു ആയിഷ മരിച്ചു. ആയിഷ ഒറ്റയ്ക്ക് താമസിക്കുകയാണെന്നു മനസിലാക്കിയ പ്രതികൾ
രാത്രി പൈപ്പിന്റെ ടാപ്പ് അടച്ചു. വെള്ളത്തിന് വേണ്ടി ആയിഷ വീടിനു വെളിയിൽ വന്നപ്പോഴാണ് പ്രതികൾ ആയിഷയെ ആക്രമിച്ചു കാതിലെ ആഭരണങ്ങൾ പറിച്ചെടുത്തത്. ഇതിൽ ആയിഷയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
കേസിലെ മുഖ്യ പ്രതി മാഹിബിൽ ഇസ്‌ലാമിനെ നേരത്തെ തന്നെ പോലീസ് പിടികൂടിയിരുന്നു. സി.ആർ.പി.എഫിന്റെ സഹായത്തോടെ കണ്ണൂർ
ചക്കരക്കൽ പോലീസ് സംഘമാണ് പിടികൂടിയത്.