ആറ്റിങ്ങല്‍|
jibin|
Last Modified വെള്ളി, 29 മെയ് 2015 (19:40 IST)
മാതാവിനെ മനോരോഗിയായ മകന് നിലവിളക്കു കൊണ്ട് അടിച്ചുകൊന്നു. ആലംകോട് പള്ളിമുക്ക് കണ്ണങ്കര അപര്‍ണ ഭവനില്‍ ഉഷ എന്ന 48 കാരിയായ മാതാവാണ് മകന് വിഷ്ണു (19) വിന്റെ അടിയേറ്റു മരിച്ചത്. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം ഉച്ചയോടെ മാനസിക നില തകരാറിലായ വിഷ്ണു പിതാവ് പ്രസന്നനെയും കുത്തി പരുക്കേല്‍പ്പിച്ചിരുന്നു. ഇതിനൊപ്പം സഹോദരി ചിഞ്ചുവിനു വിളക്കു കൊണ്ട് അടിയേറ്റു പരിക്കേറ്റിരുന്നു. ഇവരെല്ലാവരും വിഷ്ണുവിനെ ഭയന്ന് അയല്‍ വീട്ടിലായിരുന്നു ഉറങ്ങിയത്. എന്നാല്‍ മാതാവ് വിഷ്ണുവിനൊപ്പം വീട്ടില്‍ തന്നെ കഴിഞ്ഞു. ഇതാണു വിനയായത്.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തു. വിഷ്ണുവിനെ മനോരോഗാശുപത്രിയില്‍ എത്തിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചിരുന്നെങ്കിലും വീട്ടുകാര്‍ സഹകരിച്ചിരുന്നില്ല എന്ന് പൊലീസ് അറിയിച്ചു.