അലക്കാന്‍ പോയ തടവുകാരന്‍ ജയില്‍ ചാടി; സംഭവം പൂജപ്പുരയില്‍

രേണുക വേണു| Last Modified ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (16:08 IST)

തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി. ഇന്ന് രാവിലെയാണ് സംഭവം. തമിഴ്നാട് തൂത്തുക്കുടി സ്വദേശി ജാഹിര്‍ ഹുസൈനാണ് (48) ജയില്‍ ചാടിയത്.

2017 ല്‍ ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് ജാഹിര്‍ ഹുസൈന്‍. ഒന്‍പത് മണിയോടെയാണ് ജാഹിര്‍ ഹുസൈന്‍ ചാടിയ വിവരം ജയില്‍ അധികൃതര്‍ അറിയുന്നത്. ജയില്‍ ചുറ്റുമതിലിനോട് ചേര്‍ന്ന അലക്ക് യന്ത്രത്തിലായിരുന്നു ഇയാള്‍ ജോലി ചെയ്ത് വന്നിരുന്നത്. അവിടെ നിന്നാണ് ഇയാള്‍ വിദഗ്ധമായി രക്ഷപ്പെട്ടത്. രാവിലെ ഏഴരയ്ക്കാണ് ഇയാള്‍ അലക്കു യന്ത്രത്തിന് അടുത്തേക്ക് എത്തിയത്. ജാഹിര്‍ ഹുസൈനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :