Sumeesh|
Last Modified ബുധന്‍, 25 ജൂലൈ 2018 (15:46 IST)
തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റങ്ങൽ തടയുന്നതിന്റെ ഭാഗമായി ഭൂമി തർക്കങ്ങൾ പരിഹരിക്കുന്നതിനായി വി എസ് അച്ചുതാനന്ദന്റെ ഭരണകാലത്ത് രൂപം നൽകിയ മൂന്നാർ സ്പെഷ്യൽ ട്രൈബ്യൂണലിന്റെ പ്രവർത്തനം അവസാനിപ്പിക്കൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
നിലവിൽ ട്രൈബ്യൂണൽ കൈകാര്യം ചെയ്യുന്ന കേസുകൾ തീർപ്പാക്കുന്നതിനായി വിശദമായ നടപടിക്രമം പിന്നീട് പുറത്തിറക്കാനാണ് തീരുമാനം. ലക്ഷ്യം കൈവരിക്കാൻ കഴിയുന്ന രീതിയിലല്ല ട്രൈബ്യൂണൽ പ്രവർത്തിക്കുന്നത് എന്നതിനാൽ ട്രൈബ്യൂണലിന്റെ പ്രവർത്തനം നിർത്തിവെക്കൻ നിയമസഭ സബ് കമ്മറ്റി നേരത്തെ ശുപാർശ ചെയ്തിരുന്നു.
എന്നാൽ ട്രൈബ്യൂണലിന്റെ പ്രവർത്തനം അവസനിപ്പിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യക നിയമ രൂപീകരിച്ചാണ് വി എസ് സർക്കർ ട്രൈബ്യൂനം കൊണ്ടുവന്നത്. അതിനാൽ നിലവിലുള്ള നിയമം റദ്ദാക്കുകയും പുതിയ നിയമം രൂപീകരിക്കുകയും വേണം. ഇതിനായുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്.
2007ലാണ് മൂന്നാറിൽ ഭൂമി കയ്യേറ്റങ്ങളും തർക്കങ്ങളും കൂടിവരുന്ന സാഹചര്യത്തിൽ തർക്കങ്ങൾ പരിഹരിക്കുന്നതിനായി ട്രൈബ്യൂണൽ നിലവിൽ വരുന്നത്. എന്നാൽ രൂപീകരിച്ച് 10 വർഷങ്ങൾ പിന്നിടുമ്പോഴും 42 കേസുകളിൾക്ക് പരിഹാരം കാണാൻ മാത്രമാണ് ട്രൈബ്യൂണലിനായത്.