രണ്ട് ഫോണുകളും സ്വിച്ച്ഡ് ഓഫ്; ബിനോയ് കോടിയേരിയെ കണ്ടെത്താനാകാതെ മുംബൈ പൊലീസ്

ബിനോയ് മുങ്ങിയെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

Last Updated: വ്യാഴം, 20 ജൂണ്‍ 2019 (08:53 IST)
ബിനോയി കോടിയേരിയെ കണ്ടെത്താനാകാതെ മുംബൈ പൊലീസ്. ബിഹാർ സ്വദേശിനിയായ 34-കാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് ബിനോയിക്കെതിരെ കേസെടുത്തിരുന്നു. ഇതിനു പിന്നാലെ ബിനോയ് മുങ്ങിയെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ഇയാളുടെ രണ്ടു ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ബിനോയിയെ കണ്ടെത്താൻ കേരളാ പൊലീസിനോട് മുംബൈ പൊലീസ് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.
ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് ഇന്ന് ബിനോയുടെ തലശ്ശേരിയിലെ വീട്ടിലെത്തി നൽകിയേക്കും. ന്യൂസ് 18നാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വിവാഹ വാഗ്ദാനം നൽകി ബിനോയ് പീഡിപ്പിച്ചു എന്ന പരാതിയുമായി ദുബായിലെ ഒരു ഡാൻസ് ബാർ ജീവനക്കാരിയായിരുന്ന യുവതിയാണ്
രംഗത്തെത്തിയത്. ഈ ബന്ധത്തിൽ എട്ടു വയസുള്ള ഒരു കുട്ടിയുമുണ്ടെന്നും ഇവർ ആരോപിച്ചിരുന്നു. എന്നാൽ തുടക്കം മുതൽ തന്നെ ആരോപണങ്ങൾ തള്ളിയ ബിനോയ് തന്നെ ബ്ലാക്മെയിലിംഗ് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു ആരോപിച്ചത്. സിപിഎമ്മിനോ കോടിയേരി ബാലകൃഷ്ണനോ ബിനോയ് വിവാദത്തിൽ ഉത്തരവാദിത്തം ഇല്ലെന്ന് പറയുമ്പോഴും പാർട്ടിക്കുള്ളിലും വിഷയത്തിൽ അതൃപ്തിയുണ്ടെന്നാണ് സൂചന



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :