പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി: എട്ട് പേര്‍ മരിച്ചു

മുംബൈ| jibin| Last Modified ഞായര്‍, 4 മെയ് 2014 (13:40 IST)
മുംബൈ കൊങ്കണ്‍ പാതയില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി എട്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അപകടത്തില്‍ അന്‍പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും കൂടുമെന്നാണ് പറയുന്നത്.

ഇന്നു രാവിലെ 10 മണിയോടെ മഹാരാഷ്ട്രയില്‍ റായ്ഗഡ് ജില്ലയില്‍ റോഹയ്ക്കടുത്ത് ദിവ- സാവന്ത്‌വാടി ട്രെയിനാണ് പാളം തെറ്റിയത്. അപകടത്തില്‍ അഞ്ച് ബോഗികള്‍ പാളം തെറ്റി. അപകട കാരണം വ്യക്തമായിട്ടില്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :