മുല്ലപ്പരിയാര്‍: ഷട്ടറുകള്‍ ഏതു നിമിഷവും തുറക്കുമെന്ന് തമിഴ്‌നാട്, തീരദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

തമിഴ്നാട് , മുല്ലപ്പെരിയാര്‍ അണക്കെട്ട് , ജലനിരപ്പ് , വെള്ളം , നീരൊഴുക്ക്
കുമളി| jibin| Last Updated: ബുധന്‍, 16 ഡിസം‌ബര്‍ 2015 (08:12 IST)
വൃഷ്‌ടിപ്രദേശത്ത് മഴ കനത്തതോടെ നീരൊഴുക്ക് വര്‍ദ്ധിച്ച സാഹചര്യത്തില്‍ മുല്ലപ്പരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഏതു നിമിഷവും തുറന്നുവിടുമെന്ന് തമിഴ്നാട് കേരളത്തിനു മുന്നറിയിപ്പു നൽകി. ജലനിരപ്പ് 141.6 അടിക്കു മുകളില്‍ എത്തിയതിനെത്തുടര്‍ന്നാണിത്. തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടർ വി രതീശൻ മുന്നറിയിപ്പ് നല്‍കി.

ഉൾവനത്തിൽ ഇന്നലെ രാത്രയുണ്ടായ മഴയാണ് അണക്കെട്ടിലേക്ക് നീരൊഴുക്ക് വർദ്ധിക്കാൻ കാരണമായത്. ജലനിരപ്പുയർന്നതിനെ തുടർന്ന് ഞായറാഴ്ചയും ഷട്ടറുകൾ തുറന്നത്. ഇത് തിങ്കളാഴ്ചയാണ് അടച്ചത്. വൈഗ അണക്കെട്ടുവഴി തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്നുണ്ട്. എന്നാൽ അതൊന്നും ജലനിരപ്പ് നിലനിർത്താൻ സാധിക്കില്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണ് സ്പിൽവേ ഷട്ടറുകൾ തുറക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :