മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങള്‍ ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് കൈമാറി; കേരളത്തിന് ആശ്വാസം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 16 ജനുവരി 2025 (13:15 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങള്‍ ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് കൈമാറി. കേന്ദ്രസര്‍ക്കാരാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. നേരത്തെ ഡാമിന്റെ സുരക്ഷയുടെ മേല്‍നോട്ട ചുമതല തമിഴ്‌നാടിനായിരുന്നു. പുതിയ സുരക്ഷ സമിതിയില്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും പ്രതിനിധികള്‍ അംഗങ്ങളാണ്.

ദേശീയ ഡാം സുരക്ഷ അതോറിറ്റി ചെയര്‍മാനാണ് സമിതിയുടെ പുതിയ അധ്യക്ഷന്‍. നിലവിലുള്ള മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതി പിരിച്ചുവിടുകയും പുതിയ മേല്‍നോട്ടസമിതിക്ക് രൂപം കൊടുക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ മേല്‍നോട്ടസമിതിയുടെ അധ്യക്ഷന്‍ ജല കമ്മീഷന്‍ ചെയര്‍മാനായിരുന്നു.

അതോറിറ്റിക്ക് ഡാമുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൈമാറിയിട്ടുണ്ട്. കേരളം സുപ്രീംകോടതിയില്‍ പലതവണ ആവശ്യപ്പെട്ട കാര്യമാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :