സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലേർട്ട്; മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടി, കടുംപിടുത്തം വിടാതെ തമിഴ്‌നാട് സർക്കാർ

സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലേർട്ട്; മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടി, കടുംപിടുത്തം വിടാതെ തമിഴ്‌നാട് സർക്കാർ

Rijisha M.| Last Modified ബുധന്‍, 15 ഓഗസ്റ്റ് 2018 (14:11 IST)
കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അതേസമയം, രക്ഷാപ്രവർത്തനങ്ങൾക്കായി കൂടുതൽ സേനയെ ആവശ്യപ്പെടാൻ സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.

ജലനിരപ്പ് 142 അടിയിലേക്കുയരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം കൊണ്ടു പോകണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രിയെ ഫോണില്‍ വിളിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ദുരിതത്തിൽ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ വ്യോമ, നാവിക, കര സേനകളുടെ സഹായം തേടാനും കളക്ടര്‍മാരെ സഹായിക്കാന്‍ സ്പെഷ്യല്‍ ഓഫീസര്‍മാരെ നിയോഗിക്കാനും യോഗം തീരുമാനിച്ചു.

അതേസമയം, ജലനിരപ്പ് 142 അടിയിലേക്കുയര്‍ത്താന്‍ തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നത് കുറച്ചുവെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ. അതേസമയം ഇപ്പോൾ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായിരിക്കുകയാണ്. നിലവില്‍ കേരളത്തില്‍ 33 ഡാമുകളും തുറന്നിട്ടാണുള്ളത്. അതേസമയം, കേരളത്തിലെ 44 നദികളും കരകവിഞ്ഞ് ഒഴുകുകയാണ്.

സുപ്രീം കോടതി ഉത്തരവു പ്രകാരം 142 അടി വരെ ജലനിരപ്പ് ഉയർത്താം. നീരൊഴുക്ക് കൂടിയതുകാരണം, ചെറുതോണി ഡാമിലെ ഷട്ടറുകൾ ഇതിനകം തന്നെ തുറന്നിട്ടായിരുന്നു. അതേസമയം തന്നെയാണ് മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളവും ഇപ്പോൾ ചെറുതോണിയിലേക്ക് എത്തുന്നത്.

സെക്കൻഡിൽ 13,93,000 ലീറ്റർ വെള്ളമാണ് മുല്ലപ്പെരിയാറിൽ ഒഴുകിയെത്തുന്നത്. എന്നാൽ തുറന്നുവിടുന്നത് വളരെ കുറഞ്ഞ അളവ് മാത്രമാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

പരീക്ഷയില്‍ കോപ്പിയടിച്ചതിനെ ചൊല്ലി തര്‍ക്കം; ബീഹാറില്‍ ...

പരീക്ഷയില്‍ കോപ്പിയടിച്ചതിനെ ചൊല്ലി തര്‍ക്കം; ബീഹാറില്‍ പത്താം ക്ലാസുകാരന്‍ വെടിയേറ്റ് മരിച്ചു
പരീക്ഷയില്‍ കോപ്പിയടിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ബീഹാറില്‍ പത്താം ക്ലാസുകാരന്‍ ...

കീഴ്‌ക്കോടതി ഭാഷയും നിയമപഠനവും മലയാളത്തിലാക്കണമെന്ന് ...

കീഴ്‌ക്കോടതി ഭാഷയും നിയമപഠനവും മലയാളത്തിലാക്കണമെന്ന് ജസ്റ്റിസ് എംആര്‍ ഹരിഹരന്‍ നായര്‍
നിയമപഠനവും കീഴ്‌ക്കോടതി ഭാഷയും മലയാളത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ ഒറ്റ ഉത്തരവ് ...

സ്‌കൂളിലേക്ക് നടക്കുന്നതിനിടെ 14 വയസ്സുകാരി ഹൃദയാഘാതം മൂലം ...

സ്‌കൂളിലേക്ക് നടക്കുന്നതിനിടെ 14 വയസ്സുകാരി ഹൃദയാഘാതം മൂലം മരിച്ചു: കൗമാരക്കാരിലെ ഹൃദ്രോഗത്തിനുള്ള കാരണങ്ങള്‍ അറിയണം
തെലങ്കാനയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ദാരുണമായ ...

മസ്തകത്തില്‍ ഒരടിയോളം ആഴത്തില്‍ മുറിവേറ്റ ആതിരപ്പള്ളിയിലെ ...

മസ്തകത്തില്‍ ഒരടിയോളം ആഴത്തില്‍ മുറിവേറ്റ ആതിരപ്പള്ളിയിലെ കൊമ്പന്‍ ചരിഞ്ഞു
മസ്തകത്തില്‍ ഒരടിയോളം ആഴത്തില്‍ മുറിവേറ്റ ആതിരപ്പള്ളിയിലെ കൊമ്പന്‍ ചരിഞ്ഞു. കഴിഞ്ഞദിവസം ...

കാക്കനാട് കൂട്ട ആത്മഹത്യ സിബിഐ അറസ്റ്റ് ഭയന്നെന്ന് ...

കാക്കനാട് കൂട്ട ആത്മഹത്യ സിബിഐ അറസ്റ്റ് ഭയന്നെന്ന് റിപ്പോര്‍ട്ട്
കാക്കനാട് കൂട്ട ആത്മഹത്യ സിബിഐ അറസ്റ്റ് ഭയന്നെന്ന് റിപ്പോര്‍ട്ട്. കസ്റ്റംസ് അഡീഷണല്‍ ...