ശ്രീനു എസ്|
Last Modified ചൊവ്വ, 9 ഫെബ്രുവരി 2021 (18:20 IST)
ശബരിമല വിഷയത്തില്‍ സിപിഎം നിലപാട് രാഷ്ട്രീയ അടുവുനയമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമല വിഷയം സങ്കീര്‍ണ്ണമാക്കിയത് സിപിഎമ്മാണ്. സവര്‍ണ്ണരും അവര്‍ണ്ണരും തമ്മിലുള്ള ഭിന്നതയായിട്ടാണ് മുഖ്യമന്ത്രി അതിനെ ഒരു ഘട്ടത്തില്‍ ചിത്രീകരിച്ചത്.ആപല്‍ക്കരമായ നിപടാണ് മുഖ്യമന്ത്രി ഈ വിഷയത്തില്‍ സ്വീകരിച്ചത്. പുതിയ സത്യവാങ്മൂലം എന്ന സിപിഎം നിലപാട് വിശ്വാസികളെ വീണ്ടും വഞ്ചിക്കാനുള്ള തന്ത്രമാണ്.
യുഡിഎഫ് ഈ വിഷയത്തില്‍ പ്രഖ്യാപിത നിലപടാണ് സ്വീകരിച്ചത്. അധികാരത്തില്‍ വന്നാല്‍ ഉറപ്പായും ആചരസംരക്ഷണ നിയമ നിര്‍മ്മാണം യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കും.ശബരിമല വിഷയത്തെ വോട്ട് ബാങ്ക് രാഷ്ട്രീയമായി കാണാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.