Kerala Election Results 2021: ജനവിധി അപ്രതീക്ഷിതം, പരാജയം അംഗീകരിക്കുന്നു, പക്ഷേ ആത്മവിശ്വാസം തകർന്നിട്ടില്ല: മുല്ലപ്പള്ളി

അഭിറാം മനോഹർ| Last Modified ഞായര്‍, 2 മെയ് 2021 (16:59 IST)
നിയമസഭാ തിരെഞ്ഞെടുപ്പിൽ സംസ്ഥാനത്തുണ്ടായ ജനവിധി തീർത്തും അപ്രതീക്ഷിതമാണെന്ന് കെപിസിസി അധ്യക്ഷ‌ൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ജനവിധിയെ മാനിക്കുന്നതായും പരാജയത്തെ പരാജയമായിതന്നെ കാണുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

കോണ്‍​ഗ്രസിന്‍റെ ആത്മ വിശ്വാസം ഒരുകാലത്തും തകർന്നിട്ടില്ല. തിരിച്ചടി ഉണ്ടായപ്പോളെല്ലാം വിശദമായി പഠിച്ച് വിലയിരുത്തി കോൺഗ്രസ് മുന്നോട്ടുപോയിട്ടുണ്ട്.തെരഞ്ഞെടുപ്പില്‍ ആത്മാർത്ഥമായി കഠിന അധ്വാനം ചെയ്തവരെ അഭിനന്ദിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :