നെല്‍വിന്‍ വില്‍സണ്‍|
Last Modified വ്യാഴം, 27 മെയ് 2021 (09:57 IST)
കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവയ്ക്കാനുള്ള സന്നദ്ധത അറിയിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഹൈക്കമാന്‍ഡിനെ രേഖാമൂലം രാജിസന്നദ്ധത അറിയിച്ചത് ഇന്നലെയാണ്. തല്‍സ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ തയ്യാറാണെന്ന് തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. മുല്ലപ്പള്ളിയുടെ രാജി ദേശീയ നേതൃത്വം ഇന്നുതന്നെ അംഗീകരിക്കുമെന്നാണ് സൂചന. മുല്ലപ്പള്ളി രാജി സന്നദ്ധത ഹൈക്കമാന്‍ഡിനെ അറിയിച്ചെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. കെ.സുധാകരന്‍, പി.ടി.തോമസ്, കെ.മുരളീധരന്‍, ബെന്നി ബെഹനാന്‍ എന്നിവരുടെ പേരുകളാണ് പുതിയ കെപിസിസി അധ്യക്ഷസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നത്.