സിഎം രവീന്ദ്രനെ രക്ഷപ്പെടുത്താന്‍ ബിജെപി-സിപിഎം ധാരണ: മുല്ലപ്പള്ളി

ശ്രീനു എസ്| Last Modified വ്യാഴം, 10 ഡിസം‌ബര്‍ 2020 (17:37 IST)
മുഖ്യമന്ത്രിയുടെ അതീവ വിശ്വസ്തനും അഡീ.പ്രൈവറ്റ് സെക്രട്ടറിയുമായ സിഎം രവീന്ദ്രന്റെ തുടര്‍ച്ചയായ ആശുപത്രിവാസ നാടകം തുടരുമ്പോഴും കേന്ദ്ര ഏജന്‍സികള്‍ നിസംഗമായി നോക്കിനില്‍ക്കുന്നത് സിപിഎം-ബിജെപി ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

നിയമവാഴ്ചയെ വെല്ലുവിളിച്ചു കൊണ്ടാണ് സിഎം രവീന്ദ്രന്‍ അന്വേഷണ ഏജന്‍സികള്‍ നിന്നും ഒളിച്ചുകളി നടത്തുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സമാനമായ രീതിയില്‍ ചികിത്സ തേടിയെപ്പോള്‍ ആശുപത്രിയില്‍ നിന്നും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ രവീന്ദ്രന്റെ
കാര്യത്തില്‍ മടിച്ച് നില്‍ക്കുകയാണ്. ഇത് സിപിഎം-ബിജെപി പരസ്പ്പര ധാരണയുടെ അടിസ്ഥാനത്തുള്ള ബാഹ്യയിടപെടലിനെ തുടര്‍ന്നാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ബിജെപി ദേശീയ നേതൃത്വവുമായി സിപിഎം ഉണ്ടാക്കിയ നീക്കുപോക്കുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സിപിഎമ്മിന്റെ ഇംഗിതത്തിന് അനുസരിച്ച് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. താന്‍ തുടക്കം മുതല്‍ ഇരുവരും തമ്മിലുള്ള ഒത്തുകളി ചൂണ്ടിക്കാട്ടിയതാണ്. ഓരോ ദിവസത്തെയും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നടപടിക്രമങ്ങള്‍ പരിശോധിക്കുമ്പോള്‍ തന്റെ ആരോപണം സത്യമായി മാറുകയാണ്. ലാവ്ലിന്‍ കേസുപോലെ രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട നടപടികള്‍ നീട്ടിക്കൊണ്ടുപോകാനാണ് സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണ ഉണ്ടാക്കിയിട്ടുള്ളത്.മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഎം ഉന്നതരെ സംബന്ധിക്കുന്ന എല്ലാത്തരം രഹസ്യ ഇടപാടുകളെ കുറിച്ച് വ്യക്തമായ അറിവുള്ള വ്യക്തിയാണ് സിഎം രവീന്ദ്രന്‍. കേന്ദ്ര ഏജന്‍സികള്‍ രവീന്ദ്രനെ തെരഞ്ഞെടുപ്പ് സമയത്ത് അറസ്റ്റ് ചെയ്താലുണ്ടാകുന്ന രാഷ്ട്രീയ കോളിളക്കം തിരിച്ചറിഞ്ഞ സിപിഎം നേതൃത്വം സ്വന്തം അണികളെ വഞ്ചിച്ചാണ് ബിജെപിയുമായി
ധാരണയുണ്ടാക്കിയത്.മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ സ്വന്തം നിലനില്‍പ്പിന് വേണ്ടി കമ്യൂണിസ്റ്റ് ആശയങ്ങള്‍ ബലികഴിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

വീട്ടുകാര്‍ക്ക് കുട്ടിയോട് അമിത വാത്സല്യം; 13 വയസുകാരന്‍ 5 ...

വീട്ടുകാര്‍ക്ക് കുട്ടിയോട് അമിത വാത്സല്യം; 13 വയസുകാരന്‍ 5 വയസുുകാരിയെ കൊലപ്പെടുത്തി
വീട്ടുകാര്‍ക്ക് കുട്ടിയോട് അമിത വാത്സല്യം കാരണം 13 വയസുകാരന്‍ 5 വയസുുകാരിയെ ...

പാലക്കാട് ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം ...

പാലക്കാട് ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചവര്‍ക്ക് മഞ്ഞപ്പിത്തം; രണ്ടുപേരുടെ നില ഗുരുതരം
പാലക്കാട് ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചവര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചു. ...

പഴയതുപോലെ ശസ്ത്രക്രിയ നടത്താന്‍ കഴിയാത്തതില്‍ നിരാശ; ...

പഴയതുപോലെ ശസ്ത്രക്രിയ നടത്താന്‍ കഴിയാത്തതില്‍ നിരാശ; കേരളത്തില്‍ ഏറ്റവും കൂടുതല്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ജോര്‍ജ് പി എബ്രഹാമിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു
പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ ജോര്‍ജ് പി എബ്രഹാമിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ...

ത്വക്ക് രോഗത്തിനും നേത്ര രോഗത്തിനും കാരണമാകും; ...

ത്വക്ക് രോഗത്തിനും നേത്ര രോഗത്തിനും കാരണമാകും; മലമ്പ്രദേശത്ത് തെളിഞ്ഞ ആകാശമാണെങ്കിലും UV സൂചിക ഉയര്‍ന്നതായിരിക്കും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് ...

രോഹിത് ശര്‍മ തടിയനും മോശം ക്യാപ്റ്റനുമാണെന്ന് കോണ്‍ഗ്രസ് ...

രോഹിത് ശര്‍മ തടിയനും മോശം ക്യാപ്റ്റനുമാണെന്ന് കോണ്‍ഗ്രസ് വക്താവ് ഷമാ മുഹമ്മദ്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പോസ്റ്റ് മുക്കി
രോഹിത് ശര്‍മ തടിയനും മോശം ക്യാപ്റ്റനുമാണെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ് ഷമാ ...