മുല്ലപ്പെരിയാർ അണക്കെട്ട്: സുരക്ഷയ്‌ക്കായി പ്രത്യേക പൊലീസ് സ്റ്റേഷൻ സ്ഥാപിക്കും- കേരളം

സുപ്രീംകോടതി , മുല്ലപ്പെരിയാർ അണക്കെട്ട് , തമിഴ്‌നാട് , പൊലീസ് സ്‌റ്റേഷന്‍ , കേരളം
ന്യൂഡൽഹി| jibin| Last Modified വെള്ളി, 31 ജൂലൈ 2015 (11:20 IST)
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്‌ചയും ഇല്ലെന്നും അണക്കെട്ടിന്റെ പ്രത്യേക സുരക്ഷയ്‌ക്കായി പൊലീസ് സ്റ്റേഷൻ സ്ഥാപിക്കുമെന്ന് കേരളം സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ഡിവൈഎസ്പിയുടെ കീഴിലായിരിക്കും പൊലീസ് സ്റ്റേഷൻ. അണക്കെട്ടിന്റെ സുരക്ഷാ
കാര്യം ഉയര്‍ത്തിക്കാട്ടി തമിഴ്‌നാട് വിഷയം രാഷ്‌ട്രീയവത്‌കരിക്കുകയാണെന്നും കേരളം വ്യക്തമാക്കി.

ഡിവൈഎസ്പിയുടെ കീഴിലുള്ള പൊലീസ് സ്‌റ്റേഷനില്‍ പ്രത്യേക സേനയിലെ 124 പൊലീസുകാര്‍ ഉണ്ടായിരിക്കും. എസ്ഐയും സര്‍ക്കിളും ഉള്‍പ്പെടുന്നതായിരിക്കും പ്രത്യേക സേന. അണക്കെട്ടും അതിന്റെ വൃഷ്‌ടിപ്രദേശവുമായിരിക്കും സ്‌റ്റേഷന്റെ പരിധിയില്‍ വരുക. മെറ്റല്‍ ഡിറ്റക്‍ടര്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :