ഒന്ന് മിണ്ടാതിരിക്കുമോ നിങ്ങൾ? വെൽഫെയർ പാർട്ടി ബന്ധത്തെപറ്റി ചോദ്യം, നിയന്ത്രണം വിട്ട് മുല്ലപ്പള്ളി

അഭിറാം മനോഹർ| Last Modified ചൊവ്വ, 12 ജനുവരി 2021 (12:42 IST)
വെൽഫയർ പാർട്ടി ബന്ധത്തെ പറ്റി ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകനോട് പൊട്ടിതെറിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ആർക്കുവേണ്ടിയാണ് ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നതെന്ന് ചോദിച്ചുകൊണ്ടായിരുന്നു മുല്ലപ്പള്ളിയുടെ ക്ഷോഭം.

വെൽഫെയ‍ർ പാർട്ടി ബന്ധവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ വ്യക്തത കുറവുണ്ടെന്ന് പറഞ്ഞപ്പോഴാണ് മുല്ലപ്പള്ളിയുടെ നിയന്ത്രണം നഷ്ടമായത്. ആവശ്യമില്ലാത്ത കാര്യങ്ങളാണ് നിങ്ങൾ ചോദിക്കുന്നത്. ആർക്ക് വേണ്ടിയാണ് നിങ്ങൾ ചോദിക്കുന്നതെന്നും മുല്ലപ്പള്ളി ക്ഷോഭിച്ചു. മാധ്യമപ്രവർത്തകൻ വീണ്ടും ചോദ്യം വിശദീകരിക്കാൻ ശ്രമിച്ചപ്പോൾ ശബ്ദമുയർത്തി മിണ്ടാതിരിക്കാനായിരുന്നു മുല്ലപ്പള്ളി ആവശ്യപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :