കുട്ടിക്കടത്ത്: 'കുട്ടികളെ കൈമാറിയതെന്തിനെന്ന് സര്‍ക്കാര്‍ വിശദീകരിക്കണം'

മുക്കം മുസ്‌ലിം അനാഥാലയം , സുപ്രീംകോടതി , കുട്ടിക്കടത്ത് , ന്യൂഡല്‍ഹി
ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 13 ഒക്‌ടോബര്‍ 2014 (15:32 IST)
മുക്കം മുസ്‌ലിം അനാഥാലയത്തിലേക്ക് കുട്ടികളെ എത്തിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സുപ്രീംകോടതി. കുട്ടികളെ കൈമാറിയത് എന്തിനെന്ന് സംസ്ഥാന സര്‍ക്കാര്‍ വിശദീകരിക്കണമെന്നും. ഈ വിഷയം വിശദമാക്കി സത്യവാങ്മൂലം നല്‍കണമെന്നുമാണ് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.


ആരോപണ വിധേയമായ മുക്കം മുസ്‌ലിം അനാഥാലയത്തിലേക്ക് 156 കുട്ടികളെ കൈമാറിയത് ഗുരുതരമായ വീഴ്ചയാണെന്ന് അമിക്കസ്‌ക്യൂറി വ്യക്തമാക്കി. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ രജിസ്‌ട്രേഷന്‍ ഉണ്ടെങ്കില്‍ അനാഥാലയത്തിലേക്ക് പ്രവര്‍ത്തിക്കാമെന്നും. എല്ലാ അനാഥാലയങ്ങള്‍ക്കും ബാലനീതി നിയമപ്രകാരമുള്ള രജിസ്‌ട്രേഷന്‍ വേണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

കേരളത്തില്‍ കുട്ടിക്കടത്തിന്റെ പേരില്‍ കുട്ടികള്‍ പലതരത്തില്‍ചൂഷണത്തിന് വിധേയമാകുന്നതായി
അമിക്കസ്‌ക്യൂറി സുപ്രീം കോടതിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് വസ്തുതകള്‍ മനസിലാക്കാതെയാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :