കുട്ടിക്കടത്ത്: മുക്കം അനാഥാലയത്തിന്റെ ലക്ഷ്യം 'വിദേശ ഫണ്ട്'

  മുക്കം അനാഥാലയം , ഡിഐജി ശ്രീജിത്ത് , കുട്ടിക്കടത്ത് , ക്രൈം ബ്രാഞ്ച് , പൊലീസ്
കോഴിക്കോട്| jibin| Last Modified വ്യാഴം, 31 ജൂലൈ 2014 (13:42 IST)
മുക്കം അനാഥാലയത്തില്‍ കുട്ടികള്‍ക്ക് ലൈംഗിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടില്ലെന്നും, എന്നാല്‍ കുട്ടികളെ വിദേശ സഹായം കിട്ടാനും ഡിവിഷന്‍ നഷ്ടപെടാതിരിക്കുവാനുമാണ് എത്തിച്ചതെന്നും അന്വേഷണ റിപ്പോര്‍ട്ട്. ക്രൈം ബ്രാഞ്ച് ഡിഐജി ശ്രീജിത്താണ് ഹൈക്കോടതിയില്‍ ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

സര്‍ക്കാര്‍ഗ്രാന്റ് വാങ്ങിയതില്‍ അനാഥാലയം ക്രമക്കേട് നടത്തിയെന്നും. വിദേശ സഹായം കിട്ടിയ കാര്യം അനാഥായല അധികൃതര്‍ മറച്ചു വച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. മുക്കം അനാഥാലയത്തിന്റെ വ്യക്തമായ ലക്ഷ്യം വിദേശ ഫണ്ട് നേടിയെടുക്കുക എന്നതുമാത്രമാണ്.

നിലവില്‍ ലഭിക്കുന്ന പണം നഷടപ്പെടാതിരിക്കാനുമുള്ള ശ്രമം കൂടിയാണ് മുക്കം അനാഥാലയം കുട്ടികളെ എത്തിച്ചതില്‍ നിന്നും ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 48 ലക്ഷം അനാഥാലയം വിദേശസഹായം കൈപ്പറ്റി ഈ ക്രമക്കേടിന് ഉദ്യോഗസ്ഥരും കൂട്ടു നിന്നതായി ക്രൈം ബ്രാഞ്ച് പറയുന്നു റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മിഷനും സര്‍ക്കാരിനും വിജിലന്‍സിനും കൈമാറി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :