വീണ എന്നെ വിമര്‍ശിക്കാറുണ്ട്, രാഷ്ട്രീയം സസൂക്ഷമം ശ്രദ്ധിക്കുന്നയാള്‍: മുഹമ്മദ് റിയാസ്

നെല്‍വിന്‍ വില്‍സണ്‍| Last Modified ബുധന്‍, 19 മെയ് 2021 (11:30 IST)

രാഷ്ട്രീയം സസൂക്ഷമം ശ്രദ്ധിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന വ്യക്തിയാണ് ഭാര്യ വീണ വിജയന്‍ എന്ന് നിയുക്തമന്ത്രി മുഹമ്മദ് റിയാസ്. 'പല വിഷയങ്ങളിലും വീണ പറയുന്ന അഭിപ്രായങ്ങള്‍ ഞെട്ടിക്കുന്നതാണ്. എന്നെ അവര്‍ വിമര്‍ശിക്കാറുണ്ട്. തെറ്റുകള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കും. എല്ലാ കാര്യത്തിലും എന്റെ അഭിപ്രായം അല്ലല്ലോ അവരുടെ അഭിപ്രായം. കുടുംബകാര്യങ്ങളിലും നല്ല ശ്രദ്ധയുള്ള ആളാണ് വീണ. എന്റെ മാതാപിതാക്കളുടെ കാര്യത്തിലെല്ലാം പ്രത്യേക ശ്രദ്ധയെടുക്കുന്നുണ്ട്. എന്റെ ഇളയമകന്‍ അയാന്‍ എന്നേക്കാള്‍ കൂടുതല്‍ സംസാരിക്കുന്നതും ചങ്ങാത്തം കൂടുന്നതും വീണയോടാണ്,' റിയാസ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :