സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ മാംഗോ ഫോണ്‍ രണ്ടുകോടിയുടെ ഫോണുകള്‍ നല്‍കുന്നു

ശ്രീനു എസ്| Last Updated: വെള്ളി, 5 ജൂണ്‍ 2020 (19:04 IST)
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ മാംഗോ ഫോണ്‍ രണ്ടുകോടിയുടെ ഫോണുകള്‍ നല്‍കുന്നു. ഇന്ത്യന്‍ ഐഎംഇഐയില്‍ പ്രവര്‍ത്തക്കുന്ന സൗത്ത് ഇന്ത്യയിലെ ഏക മാനുഫാക്ചറിങ് കമ്പനിയാണ് മാംഗോ ഫോണ്‍. മലയാളികളുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ വയനാട് ജില്ലാതല ഉദ്ഘാടനം ഇന്ന് നടക്കും.

കുടാതെ ലോക്ക് ഡൗണ്‍ സാഹചര്യം പരിഗണിച്ച് പകുതിയില്‍ താഴെ വിലയ്ക്ക് ഏതാനും ദിവസം www.mphone.in എന്ന വെബ് സൈറ്റില്‍ നിന്ന് സ്മാര്‍ട്ട്ഫോണുകള്‍ലഭ്യമാക്കുന്നതിനുള്ള നടപടിയും കമ്പനി സ്വീകരിച്ചിട്ടുണ്ട്. സന്നദ്ധസംഘടനകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സേവ് വയനാടിന്റെയും മൂങ്ങനാനി ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :