Sumeesh|
Last Modified ബുധന്‍, 22 ഓഗസ്റ്റ് 2018 (15:10 IST)
തിരുവനന്തപുരം: വിദ്യാഭ്യാസ
വായ്പ ഒഴികെയുള്ള എല്ലാ വായ്പകള്‍ക്കും ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം അനുവദിക്കാന്‍ സംസ്ഥാന ബാങ്കേഴ്‌സ് സമിതി തീരുമാനിച്ചു കനത്ത പ്രളയത്തെ തുടർന്ന് സംസ്ഥാനത്തെ ജനങ്ങൾ ദുരിതം നേരിടുന്ന പശ്ചാത്തലത്തിലാണ് നടപടി.
വിദ്യാഭ്യാസ വായ്പയ്ക്ക് 6 മാസത്തെ മൊറട്ടോറിയം ഏര്‍പ്പെടുത്താനാണ് തീരുമാനം. ആഗസ്റ്റ് 31 മുതൽ മൊറട്ടോറിയം പ്രാബല്യത്തിൽ വരും. മൂന്ന് മാസത്തേക്ക് റിക്കവറി നടപടികളൊന്നും വേണ്ടെന്ന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ബാങ്കേഴ്‌സ് സമിതി വ്യക്തമാക്കി.