സിആര്‍ രവിചന്ദ്രന്‍|
Last Modified ഞായര്‍, 29 മെയ് 2022 (12:34 IST)
സംസ്ഥാനത്ത് കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ആദ്യ ആഴ്ചയില്‍ വലിയ മഴ ഇല്ലെന്നാണ് അറിയുന്നത്. മെയ് 27ന് തന്നെ കാലവര്‍ഷം എത്തിയേക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. സാധാരണയായി ജൂണ്‍ ഒന്നിനായിരുന്നു കാലവര്‍ഷം ആരംഭിക്കുന്നത്. ഇത്തവണ നേരത്തേയാണ്. ജൂണ്‍ പകുതിയോടെ മഴ ശക്തി പ്രാപിക്കും. അടുത്ത മൂന്നുമണിക്കൂറില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ പെയ്യുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പുണ്ട്.