ശ്രീനു എസ്|
Last Modified വ്യാഴം, 27 മെയ് 2021 (09:38 IST)
സംസ്ഥാനത്ത് കാലവര്‍ഷം തിങ്കളാഴ്ച എത്തും. ഇത്തവണ ഒരു ദിവസം നേരത്തേയാണ് കാലവര്‍ഷം എത്തുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റേതാണ് പ്രവചനം.
മാലിദ്വീപിലും ശ്രീലങ്കയിലും കാലവര്‍ഷം എത്തിയിട്ടുണ്ട്. അതേസമയം മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് തടഞ്ഞിട്ടുണ്ട്.
കാലവര്‍ഷം തുടങ്ങുമ്പോള്‍ കനത്ത
മഴ ലഭിച്ചാല്‍ ഉയര്‍ന്ന പ്രദേശങ്ങള്‍ പോലും വെള്ളത്തിനടിയിലാകാന്‍ സാധ്യതയുണ്ട്. കൂടാതെ ഉരുള്‍പ്പൊട്ടലിനും സാധ്യത ഏറെയാണ്. തൃശൂരില്‍ 121 ശതമാനം അധിക വേനല്‍ മഴയാണ് ലഭിച്ചത്.