രേണുക വേണു|
Last Modified തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (13:59 IST)
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ പക്കല്‍ തിമിംഗില അസ്ഥിയും. വാഴക്കാലയിലെ മോന്‍സണിന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് അസ്ഥികള്‍ വനംവകുപ്പ് കണ്ടെടുത്തത്. മോന്‍സണിന്റെ കലൂരിലെ വീട്ടില്‍നിന്ന് റെയ്ഡിനു തൊട്ടുമുന്‍പ് ഇവ മാറ്റിയിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെടുത്തത്. തിമിംഗില അസ്ഥി തന്നെയാണോ എന്ന് വ്യക്തമാകാന്‍ കൂടുതല്‍ പരിശോധന നടത്തും. മൂന്ന് മീറ്റര്‍ വീതമുള്ള ഒരു ജോടി അസ്ഥിയാണ് പിടിച്ചെടുത്തത്.