അഭിറാം മനോഹർ|
Last Modified വ്യാഴം, 2 സെപ്‌റ്റംബര്‍ 2021 (20:59 IST)
കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയോട് സാവകാശം ചോദിച്ച് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി.നാളെ ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ നാളെ ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്ന് കാണിച്ചാണ് കുഞ്ഞാലിക്കുട്ടി സാവകാശം തേടിയിരിക്കുന്നത്.
കുഞ്ഞാലിക്കുട്ടിയും മകനും
ചന്ദ്രിക ദിനപത്രത്തെ മറയാക്കി കള്ളപ്പണം വെളുപ്പിച്ചതായി മുൻ മന്ത്രി കെടി ജലീൽ ആരോപിച്ചിരുന്നു. എആർ നഗർ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ബന്ധപ്പെട്ടവർക്ക് കൈമാറുമെന്നും ജലീൽ പറഞ്ഞിരുന്നു. ചന്ദികയിലെ വെളുപ്പിക്കലുമായി ബന്ധപ്പെട്ട് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങൾക്കും ഇഡി നോട്ടീസ് നൽകിയിരുന്നു.